തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.