തിരുവനന്തപുരം: കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നത് യോഗത്തില്‍ ചര്‍ച്ചയാകും. തിരുവനന്തപുരം ജില്ലയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ടിപിആറിന് പകരം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം നോക്കിയുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷമുള്ള സാഹചര്യം അവലോകന യോഗം വിലയിരുത്തും.