തിരുവനന്തപുരം : ജില്ലയിൽ ഞാറാഴ്ച നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച് ജനം. പൊലീസും സർക്കാരും നൽകിയ നിർദേശങ്ങൾ പാലിച്ച് ജനം വീട്ടിലിരുന്നതോടെ ജില്ലയൊട്ടാകെ ഹർത്താൽ പ്രതീതിയായി. കെഎസ്ആർടിസി നഗരാതിർത്തി പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ അത്യാവശ്യ സർവീസുകൾ നടത്തി. തമ്പാനൂരിൽ നിന്നും ദീർഘദൂര സർവീസുകളും ഉണ്ടായി. ശനിയാഴ്ച അർധരാത്രി മുതൽ തന്നെ പൊലീസ് നഗരത്തിലും നഗരാതിർത്തികളിലും പരിശോധന തുടങ്ങി.