തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സർവീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാൻ പിഎസ്‍സി തീരുമാനിച്ചു. .എന്നാൽ ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും.