തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കി.കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോവിഡ് നിരക്ക് ദിനംപ്രതി കൂടുകയാണന്നും വ്യാപന സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റണമെന്നും ഒരു വിദ്യാർത്ഥി ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.