തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.നാലു മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ഓരോ മേഖലയുടെയും മേൽനോട്ടച്ചുമതല അസിസ്റ്റന്റ് കമ്മിഷണർമാർക്കായിരിക്കും. ഒാരോ മേഖലയിലും രണ്ട് സെക്ടറുകൾ ഉണ്ടാകും.സെക്ടറുകളിൽ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി 200 പോലീസുകാരെ വിന്യസിക്കും.
നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഏഴ് സ്‌പെഷ്യൽ സ്‌ട്രൈക്കിങ് ഫോഴ്‌സുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ക്ഷണിക്കപ്പെട്ടിട്ടുള്ള നൂറ് അതിഥികൾ ഒഴികെ, പൊതുജനങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല.ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോകനായിരിക്കും റിപ്പബ്ലിക് ദിന സുരക്ഷാക്രമീകരണങ്ങളുടെ പൂർണ ചുമതലയെന്നും സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ അറിയിച്ചു.