തിരുവനന്തപുരം :കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ബി.എസ്.സി എം.എല്‍.ടി, ഡി.എം.എല്‍.ടി, എം.എസ്.സി മൈക്രോ ബയോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ജനുവരി 29 ന് രാവിലെ 10 മണിക്ക് മുന്‍പായി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ന്യൂട്രീഷ്യന്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.