കോവിഡ് മരണം; ജില്ലയില്‍ 3,063 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു

IMG_09012022_103807_(1200_x_628_pixel)

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം തിരുവനന്തപുരം ജില്ലയില്‍ 3,063 പേര്‍ക്ക് നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. 15,31,15,000 രൂപയാണ് 2022 ജനുവരി 22 വരെയുള്ള കാലയളവില്‍ വിതരണം ചെയ്തത്. ആകെ 4,250 അപേക്ഷകളാണ് ലഭിച്ചത്. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണെന്നും കളക്ടര്‍ അറിയിച്ചു.

 

ജില്ലയില്‍ 6,725 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. ധനസഹായത്തിന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് relief.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളില്‍ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. അപേക്ഷയോടൊപ്പം കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ്, ഐ.സി.എം.ആര്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അപേക്ഷകനും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണo.

 

ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ മാത്രം നല്‍കിയും അപേക്ഷിക്കാനാകും. ധനസഹായത്തെ കുറിച്ച് അറിയുന്നതിന് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.

 

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 9497711281- 0417- 2730067/ 107745

 

താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍:

 

തിരുവനന്തപുരം: 9497711282, ലാന്‍ഡ്‌ലൈന്‍- 2462006

നെയ്യാറ്റിന്‍കര: 9497711283, ലാന്‍ഡ്‌ലൈന്‍-2222227

കാട്ടാക്കട: 9497711284, ലാന്‍ഡ്‌ലൈന്‍-2291414

നെടുമങ്ങാട്: 9497711285, ലാന്‍ഡ്‌ലൈന്‍-2802424

വര്‍ക്കല: 9497711286, ലാന്‍ഡ്‌ലൈന്‍-2613222

ചിറയിന്‍കീഴ്: 9497711287, ലാന്‍ഡ്‌ലൈന്‍-2622406

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!