ജില്ലയിലെ പൊതുമരാമത്ത് പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് കളക്ടർ

19-46-20-collector

തിരുവനന്തപുരം :ജില്ലയിലെ പൊതുമരാമത്ത് പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായ ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റി ഓൺലൈനായി യോഗം ചേർന്നു. പദ്ധതികളിലെ കാലതാമസം ഒഴിവാക്കുന്നതിന് കൃത്യമായ തുടർനടപടികൾ ആവശ്യമാണെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതി പൂർത്തീകരണം സമയബന്ധിതമായി നടപ്പാക്കാനാകുമെന്നും കളക്ടർ പറഞ്ഞു.

വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗം വിശദമായി ചർച്ച നടത്തി, ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. അഞ്ച് കോടിക്ക് മുകളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചാണ് ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റി പ്രധാനമായും ചർച്ച ചെയ്യുന്നത്. റോഡ് നിർമാണം, ദേശീയപാത വികസനം, വിവിധ കിഫ്ബി പദ്ധതികൾ, പാലങ്ങളുടെ നിർമാണം, ബിൽഡിംഗ്‌സ് തുടങ്ങിയ പ്രവർത്തികൾ ഇതിൽ ഉൾപ്പെടുന്നു.

ഡി.ഐ.സി.സി സ്റ്റേറ്റ് നോഡൽ ഓഫീസർ എസ്. സാംബശിവ റാവു, കൺവീനറും പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ജ്യോതി.ആർ എന്നിവരും പൊതുമരാമത്ത്, റവന്യൂ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!