വെള്ളറട: യുവതി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനായ യുവാവ് അറസ്റ്റിൽ. കരുംകുളം നമ്പിയാതി പുത്തൻവീട്ടിൽ വിഷ്ണുപ്രസാദാണ് (29) പിടിയിലായത്. കുന്നത്തുകാൽ ചീരംകോട് പള്ളിവാതിൽക്കൽ വീട്ടിൽ ഷെറിൻഫിലിപ്പിന്റെ ഭാര്യ ഗോപികയാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. യുവതിയെ മരിച്ചനിലയിൽ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചശേഷം മുങ്ങാൻ ശ്രമിച്ച വിഷ്‌ണുവിനെ നാട്ടുകാരും ആശുപത്രി ജീവനക്കാരും പിടികൂടി വെള്ളറട പൊലീസിന് കൈമാറുകയായിരുന്നു. മരണത്തിൽ വിഷ്‌ണുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റുചെയ്‌തത്