തിരുവനന്തപുരം :റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റില്‍ എ.ഡി.എം ഇ.മുഹമമ്മദ് സഫീര്‍ ദേശീയ പതാക ഉയര്‍ത്തി. 130 കോടി ജനങ്ങളെ അര്‍ത്ഥപൂര്‍ണമായ രീതിയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നത് രാജ്യത്തിന്റെ ഭരണഘടനയാണെന്നും ആയിരക്കണക്കിന് ജനങ്ങളുടെ ത്യാഗത്തിന്റെയും ആത്മബലിയുടേയും യാതനയുടേയും പരിശ്രമത്തിലൂടെ എഴുതപ്പെട്ട ഭരണഘടനയോട് ഓരോ പൗരനും കടപ്പാടുണ്ടാകണമെന്നും റിപ്പബ്ലിക് ദിനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടര്‍മാരായ സുധീഷ് ആര്‍, ടി.കെ.വിനീത്, കളക്‌ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.