Search
Close this search box.

രക്ഷാപ്രവർത്തനത്തിനിടെ പമ്പയിൽ മുങ്ങിമരിച്ച ഫയർ ഓഫീസർ ശരത്തിന് ജീവൻ രക്ഷാപതക്

IMG_26012022_115237_(1200_x_628_pixel)

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച, രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് പത്തനംതിട്ട ഫയർ ആൻഡ് റസ്ക്യൂ ഓഫീസറായിരുന്ന ആർ.ആർ.ശരത്തിന്. പമ്പയാറ്റിൽ വീണയാളെ കണ്ടെത്താനുള്ള തിരച്ചിലിനിടെ റബ്ബർ ഡിങ്കിയിൽനിന്ന് വീണാണ് ശരത് മരിച്ചത്. മരണാനന്തര ബഹുമതിയായാണ് ജീവൻ രക്ഷാപതക് നൽകുന്നത്.2020 ഒക്ടോബർ 22-ന് പെരുനാട് മാടമൺ ഭാഗത്ത് പമ്പയാറ്റിൽ അകടത്തിൽപ്പെട്ട ശിവനെ (62) കണ്ടെത്താൻ പോയ പത്തനംതിട്ട അഗ്നിരക്ഷാ വിഭാഗത്തിന്റെ സ്കൂബാ ടീമിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായിരുന്ന ശരത്ത്, ചുഴിയിൽപ്പെട്ട റബ്ബർ ഡിങ്കിയിൽനിന്ന് വെള്ളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

 

എറെനേരത്തെ തിരച്ചിൽമൂലം ക്ഷീണിതനായിരുന്ന ശരത്തിന് നീന്തിക്കയറാൻ സാധിച്ചില്ല. അഞ്ച് മിനിറ്റുകഴിഞ്ഞ്, അപകടസ്ഥലത്തിന് 10 മീറ്റർ താഴെ ശരത്തിനെ കണ്ടെത്തിയെങ്കിലും മരിച്ചു. മികച്ച സ്കൂബാ റെസ്ക്യൂവറായിരുന്നു. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത്ഭവനിൽ രാജേശ്വരൻ, രത്നകുമാരി ദമ്പതിമാരുടെ മകനാണ്. ഭാര്യ: അഖില. മകൻ: അഥർവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!