തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി നഗരസഭ.കൺട്രോൾ റൂമിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്നലെ 43 കൊവിഡ് രോഗികളെ നഗരസഭ ഏർപ്പെടുത്തിയ ആംബുലൻസുകൾ വഴി ആശുപത്രികളിലെത്തിച്ചു. നിലവിൽ 14 പേർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് പ്രവർത്തിക്കുന്നത്.നഗരസഭയും സർക്കാരും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.കൺട്രോൾ റൂം നമ്പരുകൾ: 04712377702, 04712377706, 9446434440.