തിരുവനന്തപുരം: റേഷൻകടകളുടെ പ്രവർത്തനസമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. 27 മുതൽ എല്ലാ റേഷൻകടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകുന്നേരം മൂന്നുമുതൽ 6.30 വരെയും പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സാങ്കേതികവിദഗ്ധരുടെയും യോഗം ചേർന്നു. റേഷൻവിതരണവുമായി ബന്ധപ്പെട്ട സാങ്കേതികസംവിധാനങ്ങൾക്കു നിലവിൽ യാതൊരു തകരാറുകളില്ലെന്ന് യോഗം വിലയിരുത്തി.