ഒമിക്രോൺ ബാധിച്ചവരിൽ പിന്നീട് ഡെൽറ്റ വകഭേദം പിടിപെടാൻ സാധ്യത കുറവ്. ഐ സി എം ആർ. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെൽറ്റയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഡെൽറ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആർ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.