തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സമൂഹ അടുക്കളകളുടെ പ്രവർത്തനം വീണ്ടും തുടങ്ങാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും തീരുമാനിച്ചു. കോവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വളരെ വേഗം വർധിച്ചുവെന്നും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇത് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.