തിരുവനന്തപുരം: ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും നാളെ ( ജനുവരി 28) കോവാക്‌സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവാക്‌സിന്‍ രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും എടുക്കാനുള്ളവര്‍, 15 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വാക്‌സിന്‍ സ്വീകരിച്ച ശേഷം വിവരം സ്‌കൂള്‍ അധികാരികളെ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.