തിരുവനന്തപുരം: ധനുവച്ചപുരത്ത് ഗുണ്ടാ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിന് സമീപമാണ് ആക്രമണമുണ്ടായത്.കോളേജ് ഗേറ്റിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചുതകർത്തു. കോളേജ് വളപ്പിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കോളേജിന് പുറത്തെ കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. അതേസമയം, അക്രമത്തിന് പിന്നിൽ വിദ്യാർഥി സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്.