ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല; സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

exam

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകനയോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തത്തിൽ അറിയിച്ചതാണിത്. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത്.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഓൺലൈൻ ഹാജർ നിർബന്ധമായും രേഖപ്പെടുത്തും. ഏഴു വരെയുള്ള ക്ലാസുകൾക്ക് വിക്ടേഴ്സ് ചാനൽ വഴിയാകും ഓൺലൈൻ ക്ലാസുകൾ നടക്കുക.അധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം. കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച റിപ്പോർട്ടും അധ്യാപകർ നൽകണമെന്ന് മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!