തിരുവനന്തപുരം: കോഴിക്കടയിലെ ജീവനക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാരയ്‌ക്കാമണ്ഡപം സ്വദേശികളായ നയിസ് (25), ലാലു (27) എന്നുവിളിക്കുന്ന രാഹുൽ ഖാൻ എന്നിവരെ ഫോർട്ട് പൊലീസ് പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കിള്ളിപ്പാലത്തെ ചിക്കൻ സ്‌റ്റാളിലെ ജീവനക്കാരനായ കരിമഠം സ്വദേശി നിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പ്രതികളിലൊരാളുടെ കാമുകിയെപ്പറ്റി അപവാദം പറഞ്ഞുവെന്നും വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ആക്രമണം.