Search
Close this search box.

തലസ്ഥാന നഗരത്തിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ  

IMG_28012022_115252_(1200_x_628_pixel)

 

 

തിരുവനന്തപുരം: നഗരത്തിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻകുമാർ അറിയിച്ചു. വെട്ടുകാട് ബാലനഗർ നൗഫി മൻസിലിൽ മുഹമ്മദ് നൗഫി (25 ) നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഫോർ ഓർഗനൈസിഡ് ക്രൈം ടീമിന്റെ     സഹായത്തോടെ പുന്തുറ പോലീസ് അറസ്റ്റ് ചെയ്ത്  .ഒന്നര കിലോ കഞ്ചാവും പോലീസ്  ഇയാളിൽ നിന്നും പിടിച്ചെടുത്തു.നഗരത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന പ്രതിയെക്കുറിച്ച് നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം ട്രാഫിക് ) അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ നഗരത്തിൽ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൂന്തുറ പോലീസും സ്പെഷ്യൽ ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ്, കഞ്ചാവ് കൈമാറാനായി കമലേശ്വരം സ്കൂളിനു സമീപം എത്തിയ സമയം പ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!