തിരുവനന്തപുരം: ആലുവയിൽ ചരക്ക് തീവണ്ടി പാളം തെറ്റിയത് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം ഡിവിഷനിലെ 11 തീവണ്ടികള്‍ റദ്ദാക്കി. ഗുരുവായൂര്‍ – തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം – കണ്ണൂര്‍, കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍ – നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്‍റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷ്യല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.പാളം തെറ്റിയ നാലിൽ മൂന്ന് ബോഗികൾ പാളത്തിൽ നിന്ന് നീക്കിയതോടെ ഭാഗികമായി റെയിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഉച്ചക്ക് മുൻപായി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്
