ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം; തിരുവനന്തപുരം ഡിവിഷനിലെ 11 ട്രെയിനുകള്‍ റദ്ദാക്കി

trivandrum-central-railway-station1

തിരുവനന്തപുരം: ആലുവയിൽ  ചരക്ക് തീവണ്ടി പാളം തെറ്റിയത് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം ഡിവിഷനിലെ 11 തീവണ്ടികള്‍ റദ്ദാക്കി. ഗുരുവായൂര്‍ – തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം – കണ്ണൂര്‍, കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍ – നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്‍റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷ്യല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.പാളം തെറ്റിയ നാലിൽ മൂന്ന് ബോഗികൾ പാളത്തിൽ നിന്ന് നീക്കിയതോടെ ഭാഗികമായി റെയിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഉച്ചക്ക് മുൻപായി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!