തിരുവനന്തപുരം: സിപിഎം നേതാവിന്റെ സ്മൃതി മണ്ഡപം തകർത്തു. സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവും കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എ നവകുമാരന്റെ സ്മൃതി മണ്ഡപമാണ് രാത്രി തകർത്തത്. കഴിഞ്ഞ വർഷവും ഇതേ ദിവസം സ്മൃതി മണ്ഡപം ആക്രമിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേസമയം, ധനുവച്ചപുരത്ത് എൻഎസ്എസ് കോളേജിന് സമീപം കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളുമായി സ്മൃതി മണ്ഡപം തകർത്തതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം