തിരുവനന്തപുരം: വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. വലിയതുറ ഗോഡൗണിൽ താമസിക്കുന്ന ഒരു സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ചതാണോയെന്ന സംശയം പ്രദേശവാസികൾ പ്രകടിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ഒരു സ്ത്രീയെ ചോദ്യം ചെയ്യുകയാണ്.