പാലോട് :തിമിംഗിലത്തിന്റെ ഛർദ്ദി വിൽക്കാൻ ശ്രമിച്ച 4 പേരെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കിളിമാനൂർ വെള്ളല്ലുർ സ്വദേശികളായ ഷാജി, സജീവ്, ബിജു, കോഴിക്കോട് ഉള്ളിയേരി സ്വദേശി രാധാകൃഷ്ണനെയുമാണ് കിളിമാനൂർ വെള്ളല്ലൂരിലെ ഷാജിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്. പാലോട് ഫോറസ്റ്റ് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷാജിയുടെ വീടിന്റെ അടുക്കള ഭാഗത്ത് ബാഗിൽ നിന്ന് 5 കഷ്ണം തിമിംഗില ഛർദ്ദി കണ്ടെടുത്തു. പൊതു വിപണിയിൽ വൻ തുക ലഭിക്കും എന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.പ്രതികൾക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിച്ച സാധനം വിറ്റ ശേഷം തുക നൽകിയാൽ മതി എന്നാണ് ഡിമാന്റ്. വിദേശ രാജ്യങ്ങളിൽ പെർഫ്യൂം നിർമ്മാണത്തിന് ഉപയോഗിക്കാം എന്നും അവിടെ കയറ്റി അയച്ചാൽ കോടികൾ കിട്ടും എന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു.