തിരുവനന്തപുരം: ജൻറം ഇൻ്റർകണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ 29.01.2022 ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പാപ്പനംകോട്, കൈമനം, കരുമം, മേലാങ്കോട്, നേമം, എസ്റ്റേറ്റ്, വെള്ളായണി വാർഡുകളിലും വെള്ളായണി ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങൾ, നേമം പോലീസ് ക്വാർട്ടേഴ്സ് റോഡ് , സ്റ്റുഡിയോ റോഡ് , കാവല്ലൂർ, ഐഎഎസ് കോളനി റോഡ്, കാഞ്ഞിരമ്പാറ, മരുതൻകുഴി എന്നീ പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ച് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.