ആറ്റിങ്ങൽ: മാമത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. അവനവഞ്ചേരി വേലാംകോണം ചരുവിള വീട്ടിൽ വിക്രമൻ (60) ആണ് മരണപ്പെട്ടത്.കോരാണിയിൽ നിന്ന് ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് മുന്നിൽ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ മാമം പാലമൂടിന് സമീപത്ത് 10 മണിയോടെ ആയിരുന്നു അപകടം.