കൊവിഡ്  വ്യാപനം; തിരുവനന്തപുരം ജില്ലയിൽ ഇന്ന് സാമൂഹിക അടുക്കളകൾക്ക് തുടക്കമാകും

IMG_29012022_094224_(1200_x_628_pixel)

തിരുവനന്തപുരം: കൊവിഡ്  വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് സാമൂഹിക അടുക്കളകൾക്ക് തുടക്കമാകും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലൻസ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകർമ സേനയുടെ സേവനം കൂടുതൽ സജീവമാക്കും.കൊവിഡ് രോ​ഗികളുടെ എണ്ണ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കൊവിഡ് ഒന്നാം തരം​ഗത്തിൽ രോ​ഗികൾക്ക് ഭക്ഷണമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകൾ ഉണ്ടായിരുന്നു.പിന്നീട് വ്യാപനം കുറഞ്ഞതോടെ അടുക്കളകൾ നിർത്തുകയായിര‌ുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!