തിരുവനന്തപുരം: നഗരസഭയുടെ മരാമത്ത് പണികൾ മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി നഗരസഭ. ഇന്നലെ ചേർന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിലാണ് മരാമത്ത് ചെയർമാൻ ഡി.ആർ. അനിൽ ഇക്കാര്യം അറിയിച്ചത്. മേയർ ആര്യാ രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ചതിനാലും ജില്ലയിൽ സി കാറ്റഗറി നിയന്ത്റണമുള്ളതിനാലും ഓൺലൈനായാണ് കൗൺസിൽ യോഗം ചേർന്നത്. വിവിധ വാർഡുകളിൽ നിലവിൽ ആരംഭിക്കാനുള്ളതും നടക്കുന്നതുമായി 1151 മരാമത്ത് ജോലികളാണുള്ളത്. ഇതിൽ കഴിഞ്ഞ ലോക്ക് ഡൗണിൽ ജോലി തടസപ്പെട്ടപ്പോൾ സ്പിൽ ഓവറായ മരാമത്ത് പദ്ധതികളുമുണ്ട്. ഈ പദ്ധതികളാണ് മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയത്