തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഒഡീഷാ സ്വദേശി ഒരു കിലോ കഞ്ചാവുമായി പിടിയിൽ . ഒഡീഷ സംസ്ഥാനത്ത് നായഗർ ജില്ല, പത്മപൂർ വില്ലേജിൽ രബീന്ദ്ര മാലിക് (52) – നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീരിച്ച് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു.