തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതൽ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം ഇന്നും തുടരും.നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇളവ്. യാത്രകളിൽ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെപേരിൽ കേസെടുക്കും. വാഹനം പിടിച്ചെടുക്കും.