കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് ഞായറാഴ്ച രണ്ടുവർഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. 2020 ജനുവരി 30-ന് സ്വരാജ് റൗണ്ടിലുള്ള ജനറൽ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്.ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയായിരുന്നു അത്. അന്ന് അഡ്മിറ്റായിരുന്നവരെല്ലാം രോഗഭയത്താൽ ആശുപത്രിവിട്ടിരുന്നു. ഇതുവരെ കോവിഡ് കേരളത്തിൽ മാത്രം 53,191 പേരുടെ ജീവനെടുത്തു.