നെടുമങ്ങാട്: ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു . സംഭവത്തില്‍ നാലു പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു.കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനിയിൽ ഷെഫീക് (30), മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട്ടിൽ ഷെമീർ (32), അരശുപറമ്പ് ഏലിക്കേക്കാട്ടുകോണം ദീപു ഭവനിൽ മധു (50) അരശുപറമ്പ് കുന്നത്ത് പ്ലാവിള വീട്ടിൽ ലാലു (49) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഏഴരയോടെ നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പ്രതികളെത്തിയ ഓട്ടോയും തമ്മില്‍ കൂട്ടിമുട്ടി. ഇരുവിഭാഗവും അവിടെ വച്ച് വാക്കേറ്റമുണ്ടായി. ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ഇരു കൂട്ടരേയും പറഞ്ഞ് വിട്ടു. എന്നാല്‍ പ്രതികള്‍ ഓട്ടോയില്‍ ആളൊഴിഞ്ഞയിടത്ത് കാത്ത് നിന്നു. ബൈക്കിലെത്തിയ ദമ്പതികളെ തടഞ്ഞ്‌നിര്‍ത്തി കൈയ്യറ്റം ചെയ്തു. മുഖത്തും കൈയ്ക്കും ഇരുവര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ ദമ്പതികളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഓട്ടോ കസ്റ്റഡിയില്‍ എടുത്തു.