കോവളം: കല്ലുമ്മൂട് അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡിൽ പ്രവർത്തിക്കുന്ന ചായക്കടയ്ക്ക് തീപിടിച്ചു. പലഹാരമുണ്ടാക്കുന്നതിനിടയിൽ എണ്ണച്ചട്ടിയിൽനിന്ന് തീപടർന്നായിരുന്നു അപകടം. കടയുടെ മേൽക്കൂര പാടെ കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ ചൂടുപിടിച്ചുവെങ്കിലും അഗ്നിരക്ഷാസേന തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി