വലിയതുറ: പൂർണവളർച്ചയെത്താത്ത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്ക്കെതിരേ വലിയതുറ പോലീസ് കേസെടുത്തു. തുറമുഖ വളപ്പിലെ ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ 25-കാരിക്കെതിരേയാണ് കേസ്. ക്യാമ്പിനു സമീപത്താണ് മൃതദേഹം ഉപേക്ഷിച്ചത്.വലിയതുറ ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇപ്പോൾ യുവതി പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റിക്കാട്ടിൽനിന്ന് പോലീസ് കണ്ടെടുത്ത മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തി. ശിശുവിന് ഏഴുമാസത്തെ വളർച്ചയുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി