നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ശുചീകരണത്തൊഴിലാളിയെ വിശ്രമമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയം, വിഴവൂർ, തെങ്ങുവിള വീട്ടിൽ ജി.മോഹനൻ(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇയാളെ കാണാതായതിനെത്തുടർന്ന് സെക്യൂരിറ്റി ഓഫീസറെത്തി നോക്കുമ്പോഴാണ് മരിച്ച വിവരം അറിയുന്നത്.തുടർന്ന് പോലീസെത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.