തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി. ഡോ എസ് എസ് സന്തോഷിനെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ ചുമതലയില്‍ നിന്നാണ് നീക്കം ചെയ്തത്. കൃത്യവിലോപമാണ് നടപടിക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ചുമതലകളിൽ വീഴച്ച വരുത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യ വകുപ്പിൻറെ വിശദീകരണം.
നേരത്തെ മെഡിക്കൽ കോളേജിൽ മിന്നൽ പരിശോധന വേളയിൽ പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൻറെ അധിക ചുമതല ആർ എം ഒ ഡോ മോഹൻ റോയ്ക്ക് നൽകിയതായി അധികൃതർ അറിയിച്ചു