തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല പരമ്പരാഗത രീതിയിൽ നടത്തണമോ അതോ കഴിഞ്ഞ തവണത്തെപ്പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിലെ പൊങ്കാലയും ഭക്തർ അവരുടെ വീടുമുറ്റങ്ങളിൽ പൊങ്കാല അർപ്പിക്കുന്ന രീതി തന്നെ സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിന് ഉണ്ടാകും.ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഉത്സവം 18ന് സമാപിക്കും.17 ന് ആണ് പൊങ്കാല. ഒന്നാം ഉത്സവ ദിവസമായ ഫെബ്രുവരി 9ന് രാവിലെ 10.50നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങ്.