മുക്കുപണ്ടം പണയംവച്ച് പണം തട്ടി; യുവാവും കാമുകിയും അറസ്റ്റിൽ

IMG_30012022_223641_(1200_x_628_pixel)

 

തിരുവനന്തപുരം ;തിരുവല്ലത്തു വണ്ടിതടത്തു മുക്കുപണ്ടം പണയം വച്ച യുവാവും കാമുകിയും അറസ്റ്റിൽ ആയി.തിരുവല്ലം,വണ്ടിത്തടത്തു ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചത് ഇരുവർ സംഘമാണ് .36 ഗ്രാം സ്വർണ്ണം വച്ച് 1.20000 രൂപ വാങ്ങി കാറിൽ രക്ഷപ്പെട്ടു . പണമിടപാട് സ്ഥാപനമുടമ ഇവർ കൊണ്ടുവന്ന സ്വർണ്ണം കൂടുതൽ പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്നു ബോധ്യപ്പെട്ടു.പണയം വച്ചവർ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ നൽകിയ ഫോൺ 9 അക്ക നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ഥാപനത്തിൽ സിസി ടിവി ഉണ്ടായിരുന്നില്ല.തിരുവല്ലം പോലീസ് കൂടുതൽ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.സമീപ സ്റ്റേഷനിലുകൾ പരിശോധിച്ചതിൽ സമാനമായ തട്ടിപ്പ് നടത്തിയവരിൽ നിന്നുള്ളവരെ കേന്ദ്രീകരിച്ചു തിരുവല്ലം സിഐ സുരേഷ് വി നായർ അന്വേഷണം തുടങ്ങി. ഒടുവിൽ സ്ഥാപനത്തിൽ നിന്ന് ദൂരെ മാറിയുള്ള സിസി ടീവിയിൽ പണയം വയ്ക്കാനെത്തിയവരുടെ വീഡിയോ ലഭ്യമായി.തുടർന്നുള്ള പരിശോധനയിൽ സ്വിഫ്റ്റ് കാർ നമ്പർ മറച്ച നിലയിൽ കണ്ടെത്തി. ഒടുവിൽ പൂന്തുറ മാണിക്യവിളാകം, അസദ് നഗറിൽ അബ്ദുൽ റഹുമാൻ ,കാമുകി റംസി എന്നിവരെ വളരെ  അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്തു. എസ് ഐ ബിപിൻ പ്രകാശ് ,വൈശാഖ് ,സതീഷ്‌കുമാർ,സിപിഒ മാരായ രാജീവ് കുമാർ ,രാജീവ് ,രമ,സെലിൻ തുടങ്ങിയ വരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!