തിരുവനന്തപുരം: വള്ളക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതുവരെ ഗതാഗതം തടസപ്പെടാതിരിക്കാൻ നിർമ്മിക്കുന്ന താത്കാലിക പാലത്തിന്റെ പണി പൂർത്തിയാക്കി. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയതുറ, ബീമാപള്ളി, ശംഖുംമുഖം, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട പ്രധാന കവാടമായ വള്ളക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വർങ്ങളായി. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് പുതിയ പാലം നിർമ്മിക്കാൻ കമ്മിഷൻ ഉത്തരവിട്ടത്.