സഹകരിച്ച് ജനം; ജില്ലയിൽ ഞായറാഴ്ച നിയന്ത്രണം പൂർണ്ണം

IMG_20211231_093521

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണത്തോടു ജില്ലയിൽ ജനങ്ങൾ പൂർണമായി സഹകരിച്ചു. ഗ്രാമങ്ങളിൽ അത്യാവശ്യത്തിനല്ലാതെ ആരും റോഡിലിറങ്ങിയില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കോവിഡ്‌ മാനദണ്ഡം പാലിച്ചാണ് തുറന്നത്.ബാരിക്കേഡ് സ്ഥാപിച്ച് വിവിധയിടങ്ങളിൽ പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും പരിശോധന ഏർപ്പെടുത്തിയിരുന്നു.  ശനിയാഴ്ച അർധരാത്രി മുതൽ തന്നെ പോലീസ് ജില്ലാ അതിർത്തികളിലും നഗരാതിർത്തികളിലും പരിശോധന തുടങ്ങിയിരുന്നു.യാത്രക്കാർ കുറവായിരുന്നതിനാൽ കെ.എസ്.ആർ.ടി.സി. അത്യാവശ്യ സർവീസുകൾ മാത്രമാണ് നടത്തിയത്. ദീർഘദൂര സർവീസുകളുമുണ്ടായിരുന്നു. തമ്പാനൂരിലെത്തിയ രോഗികളടക്കമുള്ളവർക്കായി മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ബസ് സർവീസുകൾ നടത്തി. ചരക്കുവാഹനയാത്രയ്ക്ക് തടസ്സം നേരിട്ടില്ല.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular