ആറ്റിങ്ങൽ: സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാനെത്തിയവർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ആലങ്കോട് തെറ്റിക്കലിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പദ്ധതിയുടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി.
പോലീസെത്തി സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും ഇരുപതോളം വരുന്ന പ്രതിഷേധക്കാർ മാറാൻ തയ്യാറായില്ല. തുടർന്ന് ബലം പ്രയോഗിച്ചാണ് പോലീസ് ഇവരെ മാറ്റിയത്. നേരത്തെ തന്നെ ഈ സ്ഥലത്ത് പദ്ധതിക്കെതിരെ സമര സമിതി രൂപീകരിച്ചുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.