തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി സ്വാമിയാർമഠം താരാ ഭവനിൽ കുഞ്ഞുമോൻ എന്നു വിളിക്കുന്ന പത്മനാഭനെയാണ് (52) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.പതിമൂന്നുകാരിക്ക് വാട്ട്സാപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ചു നൽകുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് കേസ്.പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസിന്റെ നിർദ്ദേശാനുസരണം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്,എസ്.ഐമാരായ ജിനു,മിഥുൻ,എസ്.സി.പി.ഒ ബൈജു,സി.പി.ഒമാരായ സജാദ് ഖാൻ,അരുൺ,ശ്യാം,ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു