രാജ്യത്ത് ഇമിറ്റേഷൻ ആഭരണങ്ങൾ, സോഡിയം സയനൈഡ്, കുടകൾ എന്നിവയ്ക്കു വില കൂടും. ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും വില വർധിക്കും. വജ്രം, രത്നം എന്നിവയുടെ വില കുറയും.മൊബൈൽ ഫോൺ, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ എന്നിവയുടേയും വില കുറയും. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. പ്രതിരോധ ബജറ്റിന്റെ 68 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.