തിരുവനന്തപുരം: ജില്ലയില്‍ പാളയം കണ്ണിമേര മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മാവേലി സ്‌റ്റോര്‍ പൂട്ടുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍. കണ്ണിമേര മാര്‍ക്കറ്റിനുള്ളിലെ മാവേലി സ്‌റ്റോര്‍ തല്‍സ്ഥാനത്തു തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും. തിരുവനന്തപുരം ഡവലപ്‌മെന്റ് അതോറിറ്റി(TRIDA) നിര്‍മിക്കുന്ന പുതിയ ഷോപ്പിംഗ് ക്ലോംപ്ലക്‌സില്‍ സപ്ലൈകോയ്ക്ക് പുതിയ കടമുറികള്‍ ലഭ്യമാകുന്നതു വരെ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന മാവേലിസ്റ്റോര്‍ അവിടെത്തന്നെ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സപ്ലൈകോ മേഖല മാനേജര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.