ഒറ്റൂർ :ഒറ്റൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റൂർ, മുള്ളറംകോട് കാവുവിളയിൽ ലീല കോട്ടേജിൽ പി.ഡബ്ല്യു.ഡി. ബ്രിഡ്ജ്സ് ജീവനക്കാരനായ അജികുമാ(തമ്പി,49) റിനെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകൾ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു. കല്ലമ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തെളിവെടുപ്പുകൾ നടത്തി.