വലിയതുറ: ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റുചെയ്തു. വലിയതുറയിലെ തുറമുഖ ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സിജിയെ(24)യാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.ഏഴുമാസമായ ഭ്രൂണം നശിപ്പിക്കുന്നതിനായി യുവതി ഗുളികകൾ അടക്കമുള്ള മരുന്നുകൾ കഴിച്ചിരുന്നു.
ഇതേത്തുടർന്ന് വെള്ളിയാഴ്ച രക്തസ്രാവമുണ്ടായതോടെ താമസിക്കുന്ന ക്യാമ്പിലെ മുറിയിൽ രഹസ്യമായി കുഞ്ഞിനെ ബക്കറ്റിനുള്ളിൽ പ്രസവിച്ചുവെന്നാണ് പോലീസിനോടു പറഞ്ഞത്. ഗോഡൗണുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നിലാണ് സിജിയും അമ്മയും താമസിക്കുന്നത്.യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.