ഇനി രാത്രിയാത്രക്കാർ പറയുന്നിടത്തെല്ലാം കെ.എസ്.ആർ.ടി.സി ദീർഘദൂര അതിവേഗ ബസുകൾ നിർത്തില്ല; ഉത്തരവ് റദ്ദാക്കി

IMG_02022022_105418_(1200_x_628_pixel)

തിരുവനന്തപുരം: രാത്രി സർവീസ് നടത്തുന്ന ദീർഘദൂര അതിവേഗബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തണമെന്ന ഉത്തരവ് കെ.എസ്.ആർ.ടി.സി റദ്ദാക്കി. ദീർഘദൂരയാത്രക്കാരുടെ പരാതിയെത്തുടർന്നാണു നടപടി.രാത്രി എട്ടുമുതൽ രാവിലെ ആറുവരെ സ്ത്രീകളും ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് കെ.എസ്.ആർ.ടി.സി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരുടെ വിമർശനത്തിന് ഇടയാക്കി.

 

ദീർഘദൂര മൾട്ടി ആക്സിൽ എ.സി., സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ആദ്യ ഉത്തരവ് നടപ്പാക്കിയാൽ യാത്രാസമയം കൂടുമെന്നാണ് ആക്ഷേപമുയർന്നത്. തുടർന്നാണു മുൻ ഉത്തരവു പരിഷ്കരിച്ചത്. പുതിയ ഉത്തരവു പ്രകാരം സൂപ്പർഫാസ്റ്റ് ഒഴിച്ചുള്ള ദീർഘദൂര അതിവേഗബസുകൾ യാത്രക്കാരുടെ ആവശ്യാനുസരണം നിർത്തേണ്ടതില്ല. രാത്രി എട്ടിനുശേഷം ഇത്തരം ബസുകളാണ് അധികവുമെന്നതിനാൽ ചെറിയദൂര യാത്രക്കാർ ബുദ്ധിമുട്ടും.

 

അതിവേഗ സർവീസുകളായ മിന്നൽ ഒഴികെ എല്ലാ ബസുകളും രാത്രിയാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്നായിരുന്നു ആദ്യ ഉത്തരവ്. അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രമായിരിക്കും ഇനി ബസ് നിർത്തുന്നത്. ഈ വിവരം വ്യക്തമാക്കി ബസുകളിൽ ബോർഡ് സ്ഥാപിക്കണമെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു. യാത്രയ്ക്കു മുൻപുതന്നെ കണ്ടക്ടർമാർ വിവരം യാത്രക്കാരെ ബോധ്യപ്പെടുത്തുകയും വേണം. ഇടയ്ക്കുവെച്ചുള്ള തർക്കം ഒഴിവാക്കാനാണി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!