തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഗാലറിയിൽ ഒരു മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള സോളാർ പാനലുകളാണ് സ്ഥാപിക്കുന്നു .7.5 കോടി രൂപ മുടക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡിനാണ്. രണ്ടുമാസത്തിനുള്ളിൽ പണിപൂർത്തിയാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ മാർച്ചിലാണ് പണികൾക്ക് തുടക്കമായത്. ലോക്ഡൗണായതോടെ ഉത്തരേന്ത്യയിൽനിന്നു അസംസ്‌കൃത വസ്തുക്കൾ എത്തുന്നത് വൈകി. ഇപ്പോൾ അടിയന്തരമായി ജോലികൾ നടക്കുകയാണ്. സ്റ്റേഡിയത്തിലെ ഉപയോഗത്തിനുശേഷം അധികംവരുന്ന വൈദ്യുതി പുറത്തുനൽകാനും കഴിയും